Today: 25 Jan 2025 GMT   Tell Your Friend
Advertisements
മതാന്തര സംഭാഷണത്തിനായുള്ള ഡിക്കാസ്റററിയുടെ പ്രീഫെക്റ്റായി കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ നിയമിച്ചു
Photo #1 - Europe - Otta Nottathil - mar_koovakkad_interreligios_decastery_prefect_vatican
Photo #2 - Europe - Otta Nottathil - mar_koovakkad_interreligios_decastery_prefect_vatican
വത്തിക്കാന്‍സിറ്റി: വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പ്രവര്‍ത്തിക്കുന്ന വത്തിക്കാനിലെ ഡിക്കാസ്റററിയുടെ പുതിയ പ്രീഫെക്റ്റായി മലയാളിയായ കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. അതേസമയം തന്നെ നിലവില്‍ അദ്ദേഹം നിര്‍വ്വഹിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ വിദേശയാത്രയുടെ ചുമതലകളും തുടര്‍ന്ന് വഹിക്കും. ജനുവരി ഇരുപത്തിനാലിനാണ് ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളിന് പുതിയ ചുമതല നല്‍കിയത്.

പരിശുദ്ധ പിതാവിന്റെ മാര്‍ഗനിര്‍ദേശത്തിലും, തനിക്കു മുമ്പുള്ളവര്‍ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാര്‍ദ്ദ പാതയിലും ആശ്രയിച്ചുകൊണ്ട്, എല്ലാവരുടെയും പ്രാര്‍ത്ഥനകളുടെ പിന്തുണയോടെ താന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട് പ്രതികരിച്ചു. തന്റെ കുറവുകള്‍ക്കിടയിലും മതങ്ങള്‍ക്കിടയിലുള്ള ഒരു സൗഹൃദം സ്വപ്നം കാണുന്ന ജനതകള്‍ക്കിടയില്‍ സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വം ആഗ്രഹിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥനകളും, ഡിക്കസ്റററിയില്‍ തന്റെ സഹപ്രവര്‍ത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കര്‍ദ്ദിനാള്‍ പങ്കുവച്ചു.

എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന ഒരു ബഹുസാംസ്കാരികവും ബഹുമതപരവുമായ സമൂഹത്തിലാണ് താന്‍ ജനിച്ചത്, അതിനാല്‍ മതാന്തര സംവാദങ്ങള്‍ ഇന്ത്യന്‍ ആത്മീയതയുടെ ഭാഗമാണ്. അതിനാല്‍ മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികള്‍ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതാന്തര സംഭാഷണം കേവലം മതങ്ങള്‍ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.

പരിശുദ്ധ പിതാവുമായി നടത്തിയ വിദേശ യാത്രകള്‍, പ്രത്യേകിച്ചും മറ്റു മതങ്ങള്‍ ഭൂരിപക്ഷം വരുന്ന രാജ്യങ്ങളില്‍, താന്‍ അനുഭവിച്ച മതസൗഹാര്‍ദ്ദ കൂട്ടായ്മകളും സംഭാഷണങ്ങളും തന്റെ ഈ പുതിയ ദൗത്യനിര്‍വ്വഹണത്തിനു ഏറെ സഹായകരമാകുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇറാഖിലേക്കുള്ള ചരിത്രപരമായ സന്ദര്‍ശന വേളയില്‍ നജാഫിലെ ഗ്രാന്‍ഡ് ആയത്തുല്ല സയ്യിദ് അലി അല്‍~സിസ്താനിയുമായി പരിശുദ്ധ പിതാവ് നടത്തിയ സംഭാഷണത്തിന്റെ പ്രാധാന്യം തന്റെ ജീവിതത്തില്‍ ഏറെ പ്രചോദനമായെന്നതും കര്‍ദ്ദിനാള്‍ കൂവക്കാട് പറഞ്ഞു.

1973 ആഗസ്ററ് പതിനൊന്നാം തീയതി, ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോണ്‍. ജോര്‍ജ് ജനിച്ചത്. 2004 ല്‍ ചങ്ങനാശേരി അതിരൂപതയില്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനു ശേഷം, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തില്‍ പ്രവേശിക്കുകയും, അള്‍ജീരിയ, കൊറിയ, ഇറാന്‍, കോസ്ററാറിക്ക എന്നിവിടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികേന്ദ്രങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തു. 2021~ലാണ് പുതിയ നിയോഗമായി ഫ്രാന്‍സിസ് പാപ്പായുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.

2024 ഒക്ടോബര്‍ 6~ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ 2024 ഡിസംബര്‍ 7~ന് കര്‍ദിനാളായി അഭിഷേകം ചെയ്തു. 2024 ഒക്ടോബര്‍ 25~ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ നിസിബിസ് ഡെയ് കാല്‍ഡെയുടെ നാമധേയത്തിലുള്ള ആര്‍ച്ച് ബിഷപ്പായും നിയമിച്ചു. എറണാകുളം~അങ്കമാലി മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, നവംബര്‍ 24~ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് അദ്ദേഹത്തിന് മെത്രാഭിഷേകം നല്‍കി. അദ്ദേഹത്തിന്റെ മുദ്രാവാക്യം Fragantiam Christi caritatis effundere (""ക്രിസ്തുവിന്റെ ചാരിറ്റിയുടെ സുഗന്ധം പുറന്തള്ളുക'') 2 ഇീൃ 2.15 ഋഡല്‍ നിന്നാണ്. 2024 ഡിസംബര്‍ 7~ന്, ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ ഡീക്കനായി സാന്ത് അന്റോണിയോ ഡി പഡോവ എ സര്‍ക്കണ്‍വല്ലാസിയോണ്‍ അപ്പിയ എന്ന പദവിയോടെ സ്വീകരിച്ചു.
ഡിസംബര്‍ എട്ടിനാണ് മാര്‍ ജോര്‍ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേര്‍ കത്തോലിക്കാ സഭയുടെ ഹയരാര്‍ക്കിയില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
- dated 24 Jan 2025


Comments:
Keywords: Europe - Otta Nottathil - mar_koovakkad_interreligios_decastery_prefect_vatican Europe - Otta Nottathil - mar_koovakkad_interreligios_decastery_prefect_vatican,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us